ശ്രീകണ്ഠപുര നഗരസഭ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന ബൊക്കാഷി ബക്കറ്റിന്റെ നഗരസഭ തല ഉദ്ഘാടനം ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു. മാലിന്യമുക്ത നഗരസഭ എന്ന ലക്ഷ്യത്തോടെ റിംഗ് കമ്പോസ്റ്റ്, ബൊക്കാഷി ബക്കറ്റ്, ബയോബിൻ, ബയോഗ്യാസ് പ്ലാന്റ്, എന്നിങ്ങനെ നാല് വ്യത്യസ്തങ്ങളായ ജൈവമാലിന്യ സംസ്കരണ രീതിയാണ് ഈ പ്രാവശ്യത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 6 ലക്ഷം രൂപ പദ്ധതി വെച്ച് 210 ആളുകൾക്കാണ് ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്യുന്നത് . ക്ലീൻ സിറ്റി മാനേജർ മോഹനൻ പി സ്വാഗതം പറഞ്ഞ പരിപാടിയിൽ ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ വിപി അധ്യക്ഷത വഹിച്ചു. നഗരസഭ ശുചിത്വ അംബാസിഡർ സദാനന്ദൻ ചേപ്പറമ്പ് മുഖ്യാതിഥിയായിരുന്നു. വൈസ് ചെയർമാൻ കെ ശിവദാസൻ ആശംസ അറിയിച്ച് സംസാരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷൻ മാരായ ചന്ദ്രാം ഗദൻ മാസ്റ്റർ, ജോസഫിന വർഗീസ്, കെ സി ജോസഫ് കൊന്നക്കൽ, ത്രേസ്യാമ്മ മാത്യു, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009