ഇരിട്ടി : അതിരൂക്ഷമായ വന്യമൃഗശല്യം മൂലം മനുഷ്യവാസം അസാദ്ധ്യമായിരിക്കുന്ന സാഹചര്യത്തിലും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഓരോ ദിവസവും നിരവധി മനുഷ്യർ കൊല്ലപ്പെടുകയും ഗുരുതരമായി പരിക്കേൽപ്പിക്കപ്പെടുകയുംകൃഷി നശിപ്പിക്കപ്പെടുകയും ചെയ്യുന്നതു മൂലം കർഷകർക്ക് മണ്ണിൽ പണിയെടുത്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടും, കടം എഴുതി തള്ളി ജപ്തിനടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടും, ഡൽഹി കർഷക പ്രക്ഷോഭത്തിന് പിൻതുണയർപ്പിച്ചും, സ്വതന്ത്ര കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന തല പ്രക്ഷോഭം ആരംഭിക്കുന്നു. 8 /3/24 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 10/3/24 ഞായറാഴ്ച വൈകുന്നേരം 5 മണി വരെ*ഇരിട്ടി ടൗണിൽ RKMS സംസ്ഥാന ഭാരവാഹികൾ ഇരിട്ടിയിൽ നടത്തുന്ന 50 മണിക്കൂർ ഉപവാസത്തോടെ പ്രക്ഷോഭം ആരംഭിക്കും. ഉപവാസ സമരം 8/3/24 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തലശ്ശേരി ആർച്ച് ബിഷപ്പ് ഡോ. ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും രാഷ്ട്രീയ കിസാൻ മഹാ സംഘ് സൗത്ത് ഇന്ത്യാ ചെയർമാൻ കെ. ശാന്തകുമാർ മുഖ്യാഥിതിയായിരിക്കും തമിഴ് നാട്ടിലെ ഗൂഡല്ലൂരിൽ 1978 ൽ ഉണ്ടായ കർഷക കുടിയിറക്കിൻ്റെ സംഭവ കഥ പറയുന്ന ഗൂഡല്ലൂർ എന്ന നാടകത്തിൻ്റെ പുന:രാവിഷ്കാരത്തിന് നേതൃത്വം നൽകിയ സംവിധായകൻ ജോസ് മാത്യം മുതുകുന്നേലിനേയും നടന്മാരേയും അണിയറ പ്രവർത്തകരേയും ഉപവാസ പന്തലിൽ ആദരിക്കും. വിവിധ കർഷക സംഘടനാ ഭാരവാഹികൾ പങ്കെടുക്കും. വൈകുന്നേരം 5 മണിക്ക് ഉപവാസ പന്തലിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ സമ്മേളനം നടത്തും. തുല്യ പ്രാതിനിധ്യ പ്രസ്ഥാനം സംസ്ഥാന കൺവീനർ എം. സുൽഫത്ത് ഉദ്ഘാടനം ചെയ്യും. 9/3/24 ശനിയാഴ്ച 3.30 PM ന് ഡൽഹി കർഷക പ്രക്ഷോഭത്തിന് പിന്തുണയർപ്പിച്ച് നടക്കുന്ന ഐക്യദാർഡ്യ സമ്മേളനം പ്രമുഖ സാഹിത്യകാരൻ കല്ലറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും . 10/3/24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ബഹു: കണ്ണർ ബിഷപ്പ് ഡോ.അലക്സ് വടക്കും തല ഉദ്ഘാടനം ചെയ്യും രാഷ്ട്രീയ കിസാൻ മഹാസംഘ് നാഷണൽ കോ- ഓർഡിനേറ്റർ അഡ്വ. ബിജു വിജയൻ മുഖ്യാഥിതിയായിരിക്കും. ഉപവാസ പന്തലിൽ മുഴുവൻ സമയവും ജപ്തി നടപടികൾ നേരിടുന്നവർക്കുള്ള ഹെൽപ്പ് ഡസ്ക് ഉണ്ടായിരിക്കും.എന്ന് അഡ്വ. ബിനോയ് തോമസ് സംസ്ഥാന ചെയർമാൻ- 9447691117.Dr ജോസുകുട്ടി ഒഴുകയിൽ( സ്റ്റേറ്റ് ജനറൽ കൺവീനർ) അറിയിച്ചു

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009