ശ്രീകണ്ഠാപുരം :പഠനത്തിലും മറ്റു കലാ കായിക രംഗങ്ങളിലും എസ് ഇ എസ് കോളേജിന്റെ മികവ് വാനോളമുയർത്തിയ താരങ്ങൾക്ക് ആദരം .മെറിറ്റോഡിയം എന്ന പേരിൽ 2023-24 വർഷത്തിലെ പഠനത്തിലും കലാ -കായിക രംഗങ്ങളിലും മറ്റു മേഖലകളിലും മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള എൻഡോമെന്റ് വിതരണമാണ് നടന്നത്. ഇതോടൊപ്പം സ്റ്റാർസ് ഓഫ് എസ് ഇ എസ് എന്ന പേരിൽ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരം നേടിയ നാല് വിദ്യാർഥികളെയും മോഡൽ പാർലിമെന്റിൽ പങ്കെടുത്ത് വിജയിച്ചവരെയും ചടങ്ങിൽ ആദരിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറും ദേവമാതാ ആർട്സ് & സയൻസ് കോളേജ് പ്രിൻസിപ്പാളുമായ ഡോ. എം ജെ മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്തു.നാൽപത്തഞ്ചോളം എൻഡോമെന്റുകളാണ് വിദ്യാർത്ഥികൾക്കായി വിതരണം ചെയ്തത്. പ്രിൻസിപ്പാൾ ഡോ ഡൊമിനിക് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻഡോമെന്റ് കമ്മിറ്റി കൺവീനവർ പി കെ നസ്രീന സ്വാഗതം പറഞ്ഞു.കോളേജിന് വേണ്ടി അധ്വാനിച്ചു പഠിച്ച മികവുറ്റ നേട്ടങ്ങളും പുരസ്‌കാരങ്ങളും നേടി കോളേജിന്റെ അഭിമാന താരങ്ങളായ എല്ലാവരെയും പ്രിൻസിപ്പാൾ അഭിനന്ദിച്ചു. ഡോ എം ജെ മാത്യു, വിനിൽ വർഗീസ്, ഡോ ഡൊമിനിക് തോമസ്, പ്രൊഫസർ വി ഡി ജോസഫ് എന്നിവർ അർഹരായവർക്ക് പുരസ്കാരവും എൻഡോമെന്റും വിതരണം ചെയ്തു.എസ് ഇ എസ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ റീന സെബാസ്റ്റ്യൻ, ഐ ക്യു എ സി കോർഡിനേറ്റർ ഡോ ടി ജെ സജീഷ്, പി ടി എ വൈസ് പ്രസിഡന്റ് കെ കെ കൃഷ്ണൻ, കോളേജ് യൂണിയൻ ചെയർമാൻ പി ആദിത്യൻ , പി കെ നസ്രീന, പ്രെജു കെ പോൾ, ജോസ് ജെ എടവൂർ എന്നിവർ സംസാരിച്ചു.എത്രയൊക്കെ നേട്ടങ്ങൾ നേടിയാലും മികവിന്റെ നെറുകയിൽ നിൽക്കുമ്പോഴും മുന്നോട്ട് നടക്കാനും പുതിയ പടവിലേക്ക് ചലിച്ചുക്കൊണ്ടിരിക്കാനുള്ള പ്രാപ്തിയാണ് വിദ്യാർത്ഥികൾക്ക് വേണ്ടതെന്ന് ഡോ എം ജെ മാത്യൂ പറഞ്ഞു.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009