കണ്ണൂർ : ലോക്സഭാ സ്ഥാനാർത്ഥികളെക്കുറിച്ച് രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും തിരക്കിട്ട ചർച്ചകൾ നടക്കുമ്പോൾ കണ്ണൂരിലേയും ആലപ്പുഴയിലേയും കോൺഗ്രസ് സ്ഥാനാർത്ഥികൾ ആരൊക്കെയാകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കണ്ണൂരിൽ മത്സരിക്കുന്നില്ലെങ്കിൽ കണ്ണൂർ സീറ്റിനായി വടംവലി മുറുകുകയാണ്. സീറ്റിനുവേണ്ടി കണ്ണൂരിലേയും കോഴിക്കോട്ടെയും അര ഡസനോളം നേതാക്കൾ ചരടുവലികൾ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് കണ്ണൂർ സ്വദേശിയും ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി – സൗത്ത് ഇന്ത്യൻ സെൽ ചെയർമാനുമായ രാജീവ് ജോസഫ് കണ്ണൂർ പോർക്കളത്തിൽ ഇറങ്ങിയിരിക്കുന്നത്. ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ ഡെൽഹിയിൽ നിരന്തര പോരാട്ടങ്ങൾ നടത്തുന്ന രാജീവ് ജോസഫിനെ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും നല്ലതെന്ന് സോഷ്യൽ മീഡിയകളിൽ ചർച്ച നടക്കുന്നു. മോദിയോടും അമിത്ഷായോടുമൊക്കെ രാഷ്ട്രീയമായി ഏറ്റുമുട്ടാൻ ചങ്കൂറ്റമുള്ള നേതാക്കളാണ് പാർലമെന്റിൽ എത്തിച്ചേരേണ്ടതെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. “ഗ്രൂപ്പ് സമവാക്യങ്ങളും, വീതം വെക്കലുകളും, ജാതിയും മതവുമെല്ലാം നോക്കി ആരെയെങ്കിലുമൊക്കെ എം.പിമാരാക്കി പാർലമെന്റിലേക്ക് പറഞ്ഞയച്ചിട്ട് യാതൊരു കാര്യവുമില്ല. ആർ.എസ്സ്.എസ്സിന്റെ രാഷ്ട്രീയ കുതന്ത്രങ്ങളെ ധൈര്യപൂർവ്വം നേരിടാനുള്ള മനഃക്കരുത്തോടെ പ്രവർത്തിക്കുന്ന കോൺഗ്രസ് നേതാക്കൾ കേരളത്തിൽ എന്നുമാത്രമല്ല, ഇന്ത്യയിൽത്തന്നെ വിരളമാണ്. ന്യൂനപക്ഷങ്ങൾക്കെതിരെ ബിജെപിയുടെ ഫാസിസ്റ്റ് ഭരണകൂടം നടപ്പിലാക്കുന്ന രഹസ്യ അജണ്ടകളും അക്രമങ്ങളും രാജ്യമെമ്പാടും പെരുകിവരുമ്പോൾ, അതിനെതിരെ ആർജ്ജവത്തോടെ പ്രതികരിക്കാനും പ്രവർത്തിക്കാനും എത്ര കോൺഗ്രസ് നേതാക്കൾ ഇന്ത്യയിലുണ്ട് ? എത്ര നേതാക്കൾ കേരളത്തിലുണ്ട് ?”. ഈ സാഹചര്യത്തിലാണ്, ബിജെപിക്കെതിരെ ഡെൽഹിയിൽ അതിശക്തമായ പോരാട്ടങ്ങൾ നടത്തുന്ന രാജീവ് ജോസഫിനെ കണ്ണൂരിലെ സ്ഥാനാർത്ഥിയാക്കുവാൻ കെ.പി.സി.സി നേതൃത്വം ആലോചിക്കേണ്ടതെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009