ശ്രീകണ്ഠാപുരം വാർത്തകൾ

പേരാവൂർ സ്വദേശിനി നന്ദനയും തലശ്ശേരി സ്വദേശിനി ഊര്‍വശിയും അണ്ടര്‍ 23 വനിത ക്രിക്കറ്റ് കേരള ടീമില്‍.

1706596073079514 0 1

തലശ്ശേരി: ജനുവരി 30 മുതല്‍ ഫെബ്രുവരി ഏഴ് വരെ ലഖ്നോവില്‍ നടക്കുന്ന ബി.സി.സി.ഐ വനിത അണ്ടർ 23 ഏകദിന ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമില്‍ കണ്ണൂർക്കാരായ സി.കെ.നന്ദനയും എസ്.ആർ. ഊർവശിയും. അണ്ടർ 19 വേള്‍ഡ് കപ്പ് നേടിയ ഇന്ത്യൻ താരം സി.എം.സി. നജ്ലയാണ് കേരള ക്യാപ്റ്റൻ. 30 ന് മഹാരാഷ്ട്രയുമായും ഫെബ്രുവരി ഒന്നിന് അസമുമായും മൂന്നിന് ഹിമാചല്‍ പ്രദേശുമായും അഞ്ചിന് മധ്യപ്രദേശുമായും ഏഴിന് ബിഹാറുമായും കേരളം ഏറ്റുമുട്ടും. പേരാവൂർ മണത്തണ സ്വദേശിയായ സി.കെ. നന്ദന ഇടം കൈയൻ ഓഫ് സ്പിന്നറാണ്. അണ്ടർ 16, അണ്ടർ 19, അണ്ടർ 23, സീനിയർ വിഭാഗങ്ങളില്‍ കേരള ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. മണത്തണ മടപ്പുരച്ചാല്‍ പടിഞ്ഞാറെ പുത്തലത്ത് ഹൗസില്‍ പി.പി. സുരേഷ് ബാബു- കെ. റീന ദമ്ബതികളുടെ മകളാണ്. വയനാട് സുല്‍ത്താൻ ബത്തേരി സെന്റ് മേരീസ് കോളജില്‍ മൂന്നാം വർഷ കോമേഴ്സ് ബിരുദ വിദ്യാർഥിനിയാണ്. ടോപ് ഓർഡർ ബാറ്ററായ എസ്.ആർ. ഊർവശി അണ്ടർ 15, 19 കേരള ടീമിലും വിവിധ വിഭാഗങ്ങളില്‍ ജില്ലയെയും പ്രതിനിധീകരിച്ചിട്ടുണ്ട്. തലശ്ശേരി ഹൈറൈസ് ഫ്ലാറ്റില്‍ രാഹേഷ് കുമാറിന്റെയും എ.കെ. സജിതയുടേയും മകളാണ്. പതിനൊന്നാം ക്ലാസ് ഓപണ്‍ സ്കൂള്‍ വിദ്യാർഥിനിയാണ്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം