പയ്യാവൂർ : പഞ്ചായത്ത് 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന ‘കവുങ്ങ് ഗ്രാമം’ പദ്ധതിക്ക് തുടക്കമായി. പയ്യാവൂർ കാർഷിക കർമസേനയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി 25,000 കവുങ്ങിൻതൈകൾ പഞ്ചായത്തിൽ തന്നെ ഉത്പാദിപ്പിച്ച് 75 ശതമാനം സബ്‌സിഡി നിരക്കിൽ കർഷകർക്ക് വിതരണം ചെയ്യും. അത്യുത്പാദന ശേഷിയും ഏറെ ഗുണണമേന്മയുമുള്ള മംഗള, കാസർകോടൻ തൈകളാണ് വിതരണത്തിനായി തയ്യാറാക്കുന്നത്. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യറുടെ നേതൃത്വത്തിൽ കൃഷിഭവൻ ഉദ്യോഗസ്ഥരും കാർഷിക കർമസേനാംഗങ്ങളും കർണാടകയിലെ വിവിധ പ്രദേശങ്ങളിലെ കർഷകരുടെ തോട്ടങ്ങൾ സന്ദർശിച്ച് വിത്ത് അടക്കകളുടെ സംഭരണം നടത്തി. ഇവ മുളപ്പിക്കുന്നതിനായി തണലിൽ ഉണക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി. കൃഷി ചെയ്യാൻ താത്പര്യവും സ്വന്തമായി കൃഷി ഭൂമിയുമുള്ള കർഷകർക്ക് പദ്ധതിയുടെ ഭാഗമാകാമെന്ന് അധികൃതർ അറിയിച്ചു.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009