മാനന്തവാടി: വയനാട്ടിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. എടവക എള്ളു മന്ദത്തെ കർഷകൻ കടുക്കാംതൊട്ടിയിൽ കെ.കെ. അനിൽ (32) ആണ് ജീവനൊടുക്കിയത്.5.5 ലക്ഷത്തോളം കടം കേരള ബാങ്കിലുണ്ട്.കൂടാതെ പിതാവിൻ്റെ പേരിൽ സിൻഡിക്കേറ്റ് ബാങ്കിലും ഗ്രാമീൺ ബാങ്കിലുമായി കടമുണ്ട്.പാട്ടത്തിനെടുത്ത സ്ഥലത്ത് നടത്തിയ വാഴ കൃഷി പൂർണമായി നശിച്ചു.നാലായിരത്തോളം വാഴയാണ് നശിച്ചത്. നെല്ല് കൃഷിയും നഷ്ടമായി ഇതിൻ്റെ മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കൾ പറയുന്നു.